സബ് ജൂനിയർ ബേസ്ബോൾ കേരള ടീമിന്റെ വൈസ് ക്യാപ്റ്റൻ വിസ്മയ രാജുവിന് സ്വീകരണം നൽകി

Spread the love

ആസാമിലെ ഗുഹവാത്തിയിൽ വച്ചു നടന്ന സബ് ജൂനിയർ ബേസ്ബോൾ ദേശിയ മത്സരത്തിൽ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായി നിന്നു കളിച്ച് മികച്ച പ്രകടനo കാഴ്ചവച്ച കുറവിലങ്ങാട് സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി വിസ്മയ രാജുവിനെ മാനേജുമെൻറും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും പി റ്റി എ യും ചേർന്ന് സ്വീകരണം നൽകി. മാനേജർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തിൽ വിസ്മയക്ക് സ്‌കൂളിന്റെ ഉപഹാരം നൽകി ആദരിച്ചു.

ഹെഡ്മിസ്ട്രസ് സി. ബെറ്റ്സി റോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, ജില്ലാപഞ്ചായത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാൻ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാൻ ആ​ൻ​സി ജോ​സ്, ഗ്രാമപ​ഞ്ചാ​യ​ത്ത് വൈസ് പ്ര​സി​ഡ​ന്റ് മേ​ഴ്സി റെ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സി​ബി മാ​ണി, ജോ​ർ​ജ് ജി. ചെ​ന്നേ​ലി​ൽ, മി​നി​മോ​ൾ ജോ​ർ​ജ്, മെമ്പർ പി.​എ​ൻ. മോ​ഹ​ന​ൻ തുടങ്ങിയവർ അനുമോദിച്ചു പ്രസംഗിച്ചു.