കു​​റ​​വി​​ല​​ങ്ങാ​​ട്ട് ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി

Spread the love

മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജ​​ന​​ന​​തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ കൊ​​ടി​​യേ​​റ്റി. കൊ​​ടി​​യേ​​റ്റി​​നു മു​​ൻ​​പ് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി ന​​ട​​ന്നു. കൊ​​ടി​​യേ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ പ​​ന്ത​​ൽ ചു​​റ്റി ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തി. സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ന് പ്ര​​ധാ​​ന​​തി​​രു​​നാ​​ൾ ആ​​ച​​ര​​ണം ന​​ട​​ക്കും. 

ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ ​ദി​​ന​​മാ​​യ ഇ​​ന്ന് മേ​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കാ​​ഞ്ഞി​​ര​​പ്പി​​ള്ളി രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ചി​​ക്കാ​​ഗോ രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത്, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ, ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ എ​​ട്ടി​​ന് പാ​​ലാ രൂ​​പ​​ത​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 

തി​​രു​​നാ​​ളി​​ന്‍റെ ഓ​​രോ ദി​​വ​​സ​​ങ്ങ​​ളി​​ലും ഓ​​രോ പ്ര​​ത്യേ​​ക ദി​​നാ​​ച​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ​​മ​​ർ​​പ്പി​​ത ദി​​ന​​ത്തോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന ദി​​നാ​​ച​​ര​​ണ​​ങ്ങ​​ൾ കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മം, സം​​ഘ​​ട​​നാ​​ദി​​നം, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മാ​​ദി​​നം, സ​​മ​​ർ​​പ്പ​​ണ​​ദി​​നം, കു​​ന്പ​​സാ​​ര​​ദി​​നം, ക​​ർ​​ഷ​​ക ദി​​നം, കൃ​​ത​​ജ്ഞ​​താ​​ദി​​നം എ​​ന്നി​​ങ്ങ​​നെ ആ​​ച​​രി​​ക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മ​​വും ന​​ട​​ക്കും.

https://www.facebook.com/477743072323802/posts/2289034374527987/