ന​സ്രാ​ണി സം​ഗ​മ​ത്തി​ന് വി​ളം​ബ​ര​ റാ​ലി​യു​മാ​യി കെ​സി​എ​സ്എ​ൽ

Spread the love

ച​രി​ത്ര​മാ​കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് വി​ളം​ബ​ര​വു​മാ​യി കെ​സി​എ​സ്എ​ൽ റാ​ലി. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ​സി​എ​സ്എ​ൽ യൂ​ണി​റ്റാ​ണ് അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി റാ​ലി ന​ട​ത്തി​യ​ത്. നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ സ്ഥാ​പി​ച്ച സ്കൂ​ളി​ൽ നി​ന്ന് സ്കൂ​ൾ ആ​ദ്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ​ടി​പ്പു​ര​വാ​തി​ൽ ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ദേ​വാ​ല​യ മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ അ​തും ഒ​രു ച​രി​ത്ര​മാ​യി.
വാ​ദ്യ​മേ​ള​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളു​മാ​യി സ്കൂ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചു. മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ്, സി​സ്റ്റ​ർ ലി​സാ മാ​ത്യൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

https://www.facebook.com/477743072323802/posts/2288244264606998/
https://www.facebook.com/KuravilangadChurchOfficial/videos/1215525608630301/