കുറവിലങ്ങാട് പൈതൃകങ്ങളുടെ ഗർഭഗൃഹം: മാർ കല്ലറങ്ങാട്

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് ക്രൈ​​സ്ത​​വ സം​​സ്കാ​​രി​​ക കേ​​ന്ദ്ര​​മാ​​ണെ​​ന്നും സ​​ഭാ​പാ​​ര​​ന്പ​​ര്യ​​ങ്ങ​ളു​ടെ​​യും ഈ ​​ദേ​​ശ​​ത്തി​​ന്‍റെ പാ​​ര​​ന്പ​​ര്യ​​ത്തി​​ന്‍റെ​​യും മേ​​ഖ​​ല​​ക​​ളെ കാ​​ത്തു സൂ​​ക്ഷി​​ച്ച് ഉ​​റ​​ങ്ങാ​​ത്ത കാ​​വ​​ൽ​​ക്കാ​​ര​​നാ​​യി കു​​റ​​വി​​ല​​ങ്ങാ​​ട് നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നും മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ന​​സ്രാ​​ണി സം​​ഗ​​മ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

ക്രൈ​​സ്ത​​വ ജീ​​വി​ത​​ത്തി​​ന്‍റെ പ്ര​​ധാ​​ന​​പ്പെ​​ട്ട പാ​​ര​​ന്പ​​ര്യ​​ങ്ങ​​ളെ​​ല്ലാം കു​​റ​​വി​​ല​​ങ്ങാ​​ട്ടു​​ണ്ട്. പൊ​​തു​​വാ​​യ ന​​സ്രാ​​ണി പാ​​ര​​ന്പ​​ര്യ​​ത്തി​​ന്‍റെ മേ​ന്മ​യാ​​ണ് ന​​സ്രാ​​ണി സം​​ഗ​​മം ന​​മ്മെ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. പൈ​​തൃ​​ക​​ങ്ങ​​ളു​​ടെ ഗ​​ർ​​ഭ​ഗൃ​​ഹ​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ടി​​നെ ഒ​​രു നി​​ധി​​പോ​​ലെ നാം ​​കാ​​ത്തു സൂ​​ക്ഷി​​ക്ക​​ണം. വി​​ഭ​​ജ​​ന​​ങ്ങ​​ളി​​ലൂ​​ടെ പ​​ല​​താ​​യി നി​​ൽ​​ക്കു​​ന്ന സ​​ഭ​​യ​​ല്ല, ഒ​​ന്നാ​​യി​​ട്ടു നി​​ന്ന​​തും നി​​ൽ​​ക്കേ​​ണ്ട​​തു​​മാ​​യി ശ്ലൈ​​ഹി​​ക പാ​​ര​​ന്പ​​ര്യ​​മു​​ള്ള സ​​ഭ​​യു​​ടെ മ​​ക്ക​​ളെ​​യാ​​ണ് ഈ ​​ന​​സ്രാ​​ണി സം​​ഗ​​മ​​ത്തി​​ലൂ​​ടെ കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന​​ത്. ഒ​​രേ ആ​​രാ​​ധ​​ന​​യി​​ലും ഭ​​ര​​ണ​​ക്ര​​മ​​ത്തി​​ലും ന​​മു​​ക്ക് എ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും ഒ​​രേ ഹൃ​​ദ​​യ ഐ​​ക്യ​​ത്തി​​ലും സ​​ഹോ​​ദ​​ര്യ​​ത്തി​​ലും യോ​​ജി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നും മാ​​ർ​ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.