കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന്റെ 7-ാം ദിനയിരുന്ന ഇന്നലെ കർഷകദിനവും കൃതജ്ഞതാദിനവും ആയി ആചരിച്ചു.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.
എട്ടുനോമ്പാചരണത്തിന്റെ സമാപനദിനമായ ഇന്ന് മാതാവിന്റെ ജനനത്തിരുനാൾ ആഘോഷിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.30-നും 7.00 കുർബാന. 9.30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സുറിയാനി ഭാഷയിൽ തിരുനാൾ കുർബാന, സന്ദേശം. 11.00ന് മേരി നാമധാരി സംഗമം, 11.30ന് ജൂബിലി കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30ന് സ്നേഹവിരുന്ന്.