എൽ.ഐ.സി.യുടെ ‘സ്റ്റുഡന്റ്‌സ് ഓഫ് ദി ഈയർ’ അവാർഡ്

Spread the love

എൽ.ഐ.സി.യുടെ ‘സ്റ്റുഡന്റ്‌സ് ഓഫ് ദി ഈയർ’ അവാർഡിന് അർഹരായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പന്ത്രണ്ട് വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്. പഠന-പഠനേതര മികവുകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ഇൻഷുറൻസ് വാരാചരണത്തോടനുബന്ധിച്ചായിരുന്നു പുരസ്‌കാരം നൽകിയത്‌.

അവാർഡുകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.സി.കുര്യൻ വിതരണംചെയ്തു. എൽ.ഐ.സി. ബ്രാഞ്ച് മാനേജർ സാലിയമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, ജിഷ ഫ്രാൻസിസ്, സ്വാതി ഗണേശൻ, കെ.വി.ജോസഫ്, ഫ്രാൻസിസ് ലോന്തിയിൽ, ജെയിംസ് ജോസഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു.