മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആഘോഷിക്കും

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാ​ച​ര​ണ​ത്തി​ന്‍റെ 7-ാം ദി​ന​യിരുന്ന ഇന്നലെ കർഷകദിനവും കൃതജ്ഞതാദിനവും ആയി ആചരിച്ചു.
പാലാ രൂപത സഹായമെത്രാൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്കൻ​ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

എ​ട്ടു​നോമ്പാ​ച​ര​ണ​ത്തി​ന്‍റെ സമാപനദിനമായ ഇന്ന് മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആഘോഷിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.30-നും 7.00 കുർബാന. 9.30-ന് പാലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സുറിയാനി ഭാഷയിൽ തി​രു​നാ​ൾ കു​ർ​ബാ​ന, സന്ദേശം. 11.00ന് മേരി നാമധാരി സംഗമം, 11.30ന് ജൂബിലി കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30ന് സ്നേഹവിരുന്ന്.