നോ​ന്പി​ന്‍റെ പു​ണ്യ​വു​മാ​യി ആ​യി​ര​ങ്ങ​ൾ അ​നു​ര​ഞ്ജ​ന കൂ​ദാ​ശ​യി​ലേ​ക്ക്

Spread the love

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ങ്ങ​ൾ നാ​ളെ അ​നു​ര​ഞ്ജ​ന കൂ​ദാ​ശ​യി​ൽ. പ​തി​വു​പോ​ലെ നോ​ന്പി​ലെ മാ​സാ​ദ്യ​വെ​ള്ളി​യാ​ഴ്ച​യാ​യ നാ​ളെ പു​ല​ർ​ച്ചെ മു​ത​ൽ കു​ന്പ​സാ​ര​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.
നോ​ന്പി​ന്‍റെ നാ​ലാം ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ സം​ഘ​ശ​ക്തി അ​റി​യി​ച്ച് കു​ടും​ബ​കൂ​ട്ടാ​യ്മ ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​ന്ന് സ​മ​ർ​പ്പ​ണ​ദി​നാ​ച​ര​ണം ന​ട​ത്തും. സ​മ​ർ​പ്പി​ത​രും അ​ല്മാ​യ സ​ഹോ​ദ​ര​ങ്ങ​ളും ത​ങ്ങ​ളെ​ത്ത​ന്നെ മു​ത്തി​യ​മ്മ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കും.
ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ദൈ​വി​ക​പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥം സ​ഹാ​യ​ക​മാ​ക​ണ​മെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.
ഇ​ന്ന് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. മാ​സാ​ദ്യ​വെ​ള്ളി​യാ​ഴ്ച പ​തി​വു​പോ​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.
നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​വും ജ​പ​മാ​ല, മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണു പ​ങ്കെ​ടു​ക്കു​ന്നത്.