സ്നേഹാദരവുകൾ പങ്കിട്ട് സഭാധ്യക്ഷന്മാർ

Spread the love

ആ​​ദ്യ നൂ​​റ്റാ​​ണ്ടി​​ൽ തു​​ട​​ങ്ങു​​ന്ന ക്രൈ​​സ്ത​​വ പാ​​ര​​ന്പ​​ര്യ​​ത്തി​​ലൂ​​ടെ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ഉ​​റ​​വി​​ട​​മാ​​യി മാ​​റി​​യ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​നെ​​ത്തി​​യ സ​ഭാ​ധ്യ​ക്ഷ​ന്മാ​ർ സ്നേ​ഹാ​ദ​ര​വു​ക​ൾ പ​ങ്കി​ട്ടു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​യാ​ണ് സ​ഭാ​ധ്യ​ക്ഷ​ന്മാ​രെ ആ​ശ്ലേ​ഷി​ച്ചു സ്നേ​ഹാ​ദ​ര​വു​ക​ൾ അ​റി​യി​ച്ച​ത്. സ​​ഭാ ത​​ല​​വ​ന്മാ​രോ​​ടു​​ള്ള സ്നേ​​ഹം അ​ദ്ദേ​ഹം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്പോ​​ൾ സ​ദ​സ് ക​​ര​​ഘോ​​ഷം മു​​ഴ​​ക്കി പി​​ന്തു​​ണ​​യും സ​​ന്തോ​​ഷ​​വും അ​റി​യി​ച്ചു. 

മാ​ർ ആ​​ല​​ഞ്ചേ​​രി ത​​ന്‍റെ ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​ലും വി​​വി​​ധ സ​​ഭാ​​ത​​ല​​വ​ന്മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തെ അ​​ഭി​​ന​​ന്ദി​​ച്ചു. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ, മാ​​ർ​​ത്തോ​​മ്മാ സ​​ഭാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക്നാ​​നാ​​യ സു​​റി​​യാ​​നി സ​​ഭാ ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സെ​​വേ​​റി​​യോ​​സ് വ​​ലി​​യ​​ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, മ​​ല​​ബാ​​ർ സ്വ​​ത​​ന്ത്ര സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ബ​​സേ​​ലി​​യോ​​സ് മാ​​ർ സി​​റി​​ൾ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക​​ൽ​​ദാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി തി​​രി​​കെ ഇ​​രി​​പ്പി​​ട​​ങ്ങ​​ളി​​ലേ​​ക്കു മ​​ട​​ങ്ങ​​വേ​​യാ​​ണ് ത​​ന്‍റെ ഇ​​രി​​പ്പി​​ട​​ത്തി​​ൽ​നി​​ന്ന് എ​​ഴു​​ന്നേ​​റ്റെ​​ത്തി മാ​​ർ ആ​​ല​​ഞ്ചേ​​രി സ്നേ​​ഹാ​​ദ​​ര​​വു​​ക​​ൾ പ​ങ്കി​ട്ട​ത്.