സഭൈക്യ ആഹ്വാനവുമായി നസ്രാണി മഹാസംഗമം

Spread the love

സ​​ഭാ‌​സ്നേ​​ഹ​​ത്തി​​ന്‍റെ പു​​തുച​​രി​​ത്ര​​വും സ​​ഭൈ​​ക്യ​​ആ​ഹ്വാ​ന​വും മു​​ഴ​​ക്കി മ​​രി​​യ​​ൻ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ കേ​​ന്ദ്ര​​വും ന​​സ്രാ​​ണി ത​​റ​​വാ​​ടു​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി​​ക​​ൾ സം​​ഗ​​മി​​ച്ചു. ദേ​​വ​​മാ​​താ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലെ സെ​​ന്‍റ് തോ​​മ​​സ് ന​​ഗ​​റി​​ൽ മാ​​ർ​​ത്തോ​​മാ പാ​​ര​​ന്പ​​ര്യ​​മു​​ള്ള സ​​ഭ​​ക​​ളി​​ലെ 23 സ​ഭാ​ധ്യ​ക്ഷ​ന്മാ​രും പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളും പ​​ങ്കെ​​ടു​​ത്ത സം​​ഗ​​മം സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.25ന് ​​മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ​നി​​ന്നു സ​​ഭാ​ധ്യ​ക്ഷ​ന്മാരെയും വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളെയും വേ​​ദി​​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മ​​ഹാ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ഭ​​ക​​ൾ​​ക്കു വ്യ​​ത്യ​​സ്ത​​മാ​​യ ആ​​രാ​​ധ​​നാ രീ​​തി​​ക​​ളും ഭ​​ര​​ണ​​ക്ര​​മ​​വും ഉ​​ണ്ടെ​​ങ്കി​​ലും ഇ​​വ​​യൊ​​ന്നും ത​​ച്ചു​​ട​​യ്ക്കാ​​തെ വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും സ​ന്മാ​​ർ​​ഗ​​ത്തി​​ന്‍റെ​​യും സു​​വി​​ശേ​​ഷ സാ​​ക്ഷ്യ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ യോ​​ജി​​ക്കാ​​വു​​ന്ന മേ​​ഖ​​ല​​ക​ൾ ഏ​​റെ​​യു​​ണ്ടെ​​ന്നു ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് ക്രൈ​​സ്ത​​വ സ​​ഭ​​യു​​ടെ ഉ​​റ​​ങ്ങാ​​ത്ത കാ​​വ​​ൽ​​ക്കാ​​ര​​നാ​​ണെ​​ന്നു മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. മ​​ല​​ങ്ക​​ര സുറി യാനി കത്തോലിക്ക സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കി. പാ​​വ​​പ്പെ​​ട്ട​​വ​​രെ ശു​​ശ്രൂ​​ഷി​​ക്കു​​ന്ന ക്രൈ​​സ്ത​​വ ശു​​ശ്രൂ​​ഷ​​യ്ക്കു ചാ​​ല​​ക​ശ​​ക്തി​​യേ​​കാ​​ൻ ന​​സ്രാ​​ണി സം​​ഗ​​മ​​ത്തി​​നു ക​​ഴി​​യു​​മെ​​ന്നു മാ​​ർ ക്ലീ​​മി​സ് കാ​​തോ​​ലി​​ക്ക ബാ​​വ പ​​റ​​ഞ്ഞു. മാ​​ർ​​ത്തോ​​മ സ​​ഭാ അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ മെ​​ത്രാ​​പ്പോ​​ലീത്ത, ക​​ൽ​​ദാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക്നാ​​നാ​​യ സു​​റി​​യാ​​നി സ​​ഭ ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, മ​​ല​​ബാ​​ർ സ്വ​​ത​​ന്ത്ര സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ബ​​സേ​​ലി​​യോ​​സ് മാ​​ർ സി​​റി​​ൾ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി ജോ​​സ​​ഫ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം, മാ​​ർ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത്, ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, മാ​​ർ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ് ക​​ല്ലു​​വേ​​ലി​​ൽ, മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ, യൂ​​ഹാ​​നോ​​ൻ മാ​​ർ തെ​​യ​​ഡോ​​ഷ്യ​​സ്, മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ, സ​​ഭാ താ​​രം ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, എംപിമാരായ ജോ​​സ് കെ. ​​മാ​​ണി, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​ർ​​ജ്, മോ​​ൻ​​സ് ജോ​​സ​​ഫ്, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, കേ​​ന്ദ്ര ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ര്യ​​ൻ, മോ​​ണ്‍. ഡോ. ​​പോ​​ൾ പ​​ള്ള​​ത്ത്, പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി സി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, എ​​സ്‌സി​​വി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ആ​​ൻ​​സി​​റ്റ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ച്ചു. ആ​​ർ​​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ.​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ സ്വാ​​ഗ​​ത​​വും സീ​​നി​​യ​​ർ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു.