ഓഡിയോ CD പ്രകാശനം ചെയ്‌തു

Spread the love

മർത്ത് മറിയം മീഡിയ മിനിസ്ട്രീസ് പുറത്തിറക്കിയ വിശുദ്ധ കുർബാനയുടെ ഓഡിയോ CD പ്രകാശനം ചെയ്‌തു .ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തിൽ സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിലിനു നൽകിയാണ് പ്രകാശനം നടത്തിയത്. അസി. വികാരിയായ ഫാ. മാത്യൂ വെണ്ണായിപ്പള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയാണ് ഓഡിയോ CD യായി പ്രകാശനം ചെയ്‌തത്‌ . മർത്ത് മറിയം മീഡിയ മിനിസ്ട്രീസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ പ്രഥമ സംരംഭമാണ് ഇന്ന് പുറത്തിറക്കിയ ഓഡിയോ CD. മരിയാ മജോരെ സ്റ്റാൾ , DCMS സ്റ്റാൾ , കുർബാന കൗണ്ടർ, പള്ളി ഓഫീസ് എന്നിവടങ്ങളിൽ CD ലഭ്യമാണ്.