ദേവമാതാ കോളേജിന് ഇനി പുത്തൻ കമ്പ്യൂട്ടർ ലാബ്

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികളുടെ പാഠ്യമേഖലയിലെ സമഗ്ര വളർച്ചയ്ക്കായി പുത്തൻ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. മാത്യു കവളമ്മാക്കൽ ലാബ് ആശീർവദിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോജോ കെ ജോസഫ് കംപ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. നൂതനമായ കമ്പ്യൂട്ടർ ലാബാണ് ദേവമാതായിലെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു. അധ്യാപകാനധ്യാപകരുടെയും വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.