ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന കലോത്സവത്തിൽ കുറവിലങ്ങാടിട് സെന്റ് മേരീസ് സൺഡേ സ്കൂൾ ആൺകുട്ടികളുടെ ടീം പരിചമുട്ടിൽ ഒന്നാം സ്ഥാനവും മാർഗ്ഗംകളിയിൽ പെൺകുട്ടികളുടെ ടീം രണ്ടാംസ്ഥാനവും നേടി. പാലാ രൂപതാതലത്തിൽ നേടിയ ഒന്നാംസ്ഥാനത്തോടെയാണ് ഇരുടീമുകളും രാമപുരത്ത് നടന്ന സംസ്ഥാന മത്സരത്തിൽ മാറ്റുരച്ചത്.
പരിചമുട്ടിൽ മണർകാട് കുഞ്ഞപ്പൻ ആശാന്റെ കീഴിലാണ് വർഷങ്ങളായി കുറവിലങ്ങാടിന്റെ പരിശീലനം. പരിചമുട്ടുകളിയിലെ ടീമംഗങ്ങൾ ജിനോ ജെയ്സൺ പൈനാപ്പള്ളിൽ, മാത്യുസ് ഷാജി വെങ്ങിണിക്കപ്പറമ്പിൽ, അലൻ ബെന്നി പ്ലാവിൻകൊമ്പത്തൊട്ടിയിൽ, അമൽ ഷാജി ചാലാശ്ശേരിൽ, അജിൻ ജോയി ചേലയ്ക്കൽ, അൽജോ സിജു കണ്ണന്താനം എന്നിവരാണ്.
എബിൻ പുത്തൻകണ്ടത്തിൽ, അലൻ എസ് ചിറക്കമല എന്നിവർ പാട്ടുകാരും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിലിന്റെ പ്രോത്സാഹനവും ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ടിന്റെ നിർദേശങ്ങളും ഹെഡ്മാസ്റ്റർ ബോബിച്ചൻ നീധിരിയുടെയും ടീം മാനേജർ ബെന്നി കൊച്ചുകിഴക്കേടത്തിന്റെയും ശിക്ഷണവും വിജയത്തിന് കാരണമായതായി വിദ്യാർഥികൾ പറഞ്ഞു. മുൻപ് വിജയം നേടിയ ടീമിൽ അംഗമായിരുന്ന ജോർജ് കണ്ണന്താനവും പരിശീലനത്തിന് നേതൃത്വം നൽകിയിരുന്നു.
ചെറുകഥ മത്സരത്തിൽ കുറവിലങ്ങാട്ടെ എയ്ഞ്ചൽ തങ്കച്ചൻ കുളപ്പള്ളിയും ഉപന്യാസത്തിൽ ഡാലിയ സിബി തുമ്പയ്ക്കാക്കുഴിയും ഒന്നാംസ്ഥാനം നേടി.