ചെറുപുഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കു​റ​വി​ല​ങ്ങാ​​ട് സൺ‌ഡേ സ്‌കൂളിന് മികച്ച നേട്ടം

Spread the love

ചെറുപുഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ടി​ട് സെന്റ് മേരീസ് സൺ‌ഡേ സ്‌കൂൾ ആൺകുട്ടികളുടെ ടീം പ​രി​ച​മു​ട്ടി​ൽ ഒന്നാം സ്ഥാനവും മാ​ർ​ഗ്ഗം​ക​ളി​യി​ൽ പെൺകുട്ടികളുടെ ടീം ര​ണ്ടാം​സ്ഥാ​ന​വും നേടി. പാ​ലാ രൂ​പ​താ​ത​ല​ത്തി​ൽ നേ​ടി​യ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ​യാ​ണ് ഇരുടീമുകളും രാ​മ​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

പ​രി​ച​മു​ട്ടി​ൽ മ​ണ​ർ​കാ​ട് കു​ഞ്ഞ​പ്പ​ൻ ആ​ശാ​ന്‍റെ കീ​ഴി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പ​രി​ശീ​ല​നം. പരിചമുട്ടുകളിയിലെ ടീമംഗങ്ങൾ ജിനോ ജെയ്‌സൺ പൈനാപ്പള്ളിൽ, മാത്യുസ് ഷാജി വെങ്ങിണിക്കപ്പറമ്പിൽ, അലൻ ബെന്നി പ്ലാവിൻകൊമ്പത്തൊട്ടിയിൽ, അമൽ ഷാജി ചാലാശ്ശേരിൽ, അജിൻ ജോയി ചേലയ്ക്കൽ, അൽജോ സിജു കണ്ണന്താനം എന്നിവരാണ്.
എബിൻ പുത്തൻകണ്ടത്തിൽ, അലൻ എസ് ചിറക്കമല എന്നിവർ പാട്ടുകാരും.
ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും ഹെ​ഡ്മാ​സ്റ്റ​ർ ബോ​ബി​ച്ച​ൻ നീ​ധി​രി​യു​ടെ​യും ടീം ​മാ​നേ​ജ​ർ ബെ​ന്നി കൊ​ച്ചു​കി​ഴ​ക്കേ​ട​ത്തി​ന്‍റെ​യും ശി​ക്ഷ​ണ​വും വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. മു​ൻ​പ് വി​ജ​യം നേ​ടി​യ ടീ​മിൽ അം​ഗ​മാ​യി​രു​ന്ന ജോ​ർ​ജ് ക​ണ്ണ​ന്താ​ന​വും പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

ചെ​റു​ക​ഥ മത്സരത്തിൽ കുറവിലങ്ങാട്ടെ എ​യ്ഞ്ച​ൽ ത​ങ്ക​ച്ച​ൻ കു​ള​പ്പ​ള്ളി​യും ഉ​പ​ന്യാ​സ​ത്തി​ൽ ഡാ​ലി​യ സി​ബി തു​മ്പ​യ്ക്കാ​ക്കു​ഴി​യും ഒ​ന്നാം​സ്ഥാ​നം നേ​ടി.