വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകശക്തിവിളിച്ചറിയിക്കുന്ന പാലാ കർഷക സംഗമവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട്ട് സംഘാടക സമിതി രൂപീകരിച്ചു. 14ന് നടക്കുന്ന കർഷകമതിലിലും റാലിയിലും സമ്മേളനത്തിലും നാടിന്റെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കിയാണ് പ്രവർത്തനങ്ങൾ. ഇടവകതലത്തിലും സോണ്‍തലത്തിലും വാർഡ് തലത്തിലും വിപുലമായ കമ്മിറ്റികളാണ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വൈദികരും കൈക്കാരന്മാരും യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകിയാണ് കമ്മിറ്റികളുടെ രൂപീകരണം. ഇടവകതല സമിതി രൂപീകരണത്തിലും അവലോകനത്തിലും ആർച്ച്പ്രീസ്റ്റ് റവ.ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, യോഗപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
അസി.വികാരി ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ നേതൃത്വത്തിലാണ് കമ്മിറ്റികളുടെ പ്രവർത്തനം. വിവിധ സോണ്‍തല യോഗങ്ങളിൽ പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ഷാജിമോൻ മങ്കുഴിക്കരി, സോണ്‍ ലീഡർമാരായ പ്രഫ. ടി.ടി. ദേവസ്യ തെനംങ്കാലായിൽ, ബിബിൻ വെട്ടിയാനിയ്ക്കൽ, ബിജു താന്നിക്കതറപ്പിൽ, ഷിബു തെക്കുംപുറം, യോഗപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.