പാ​ലാ ക​ർ​ഷ​ക​സം​ഗ​മം: കു​റ​വി​ല​ങ്ങാ​ട് സം​ഘാ​ട​ക സ​മി​തി​യാ​യി

Spread the love

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ശ​ക്തി​വി​ളി​ച്ച​റി​യി​ക്കു​ന്ന പാ​ലാ ക​ർ​ഷ​ക സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​വി​ല​ങ്ങാ​ട്ട് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 14ന് ​ന​ട​ക്കു​ന്ന ക​ർ​ഷ​ക​മ​തി​ലി​ലും റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും നാ​ടി​ന്‍റെ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഇ​ട​വ​ക​ത​ല​ത്തി​ലും സോ​ണ്‍​ത​ല​ത്തി​ലും വാ​ർ​ഡ് ത​ല​ത്തി​ലും വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും യോ​ഗ​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി​യാ​ണ് ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം. ഇ​ട​വ​ക​ത​ല സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ലും അ​വ​ലോ​ക​ന​ത്തി​ലും ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, യോ​ഗ​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​സി.​വി​കാ​രി ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. വി​വി​ധ സോ​ണ്‍​ത​ല യോ​ഗ​ങ്ങ​ളി​ൽ പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി, കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ഷാ​ജി​മോ​ൻ മ​ങ്കു​ഴി​ക്ക​രി, സോ​ണ്‍ ലീ​ഡ​ർ​മാ​രാ​യ പ്ര​ഫ. ടി.​ടി. ദേ​വ​സ്യ തെ​നം​ങ്കാ​ലാ​യി​ൽ, ബി​ബി​ൻ വെ​ട്ടി​യാ​നി​യ്ക്ക​ൽ, ബി​ജു താ​ന്നി​ക്ക​ത​റ​പ്പി​ൽ, ഷി​ബു തെ​ക്കും​പു​റം, യോ​ഗ​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.