ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

Spread the love

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വ​ലാ​യം സ്പെ​ഷ​ൽ ക​ൺ​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും.
ഇ​ന്ന് 2.30 ന് ​കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം. തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ ഇ​ട​വ​ക​യു​ടെ അ​നു​മോ​ദ​ന​സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ളം​മാ​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​ർ, യോ​ഗ​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
1942 ജൂ​ൺ 22 ന് ​വ​യ​ലാ നി​ര​വ​ത്ത് എ​സ്ത​പ്പാ​ൻ-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ഫാ. ​ജോ​ർ​ജ് വ​യ​ലാ​യി​ലും മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ലു​മാ​യി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി. 1969 ഡി​സം​ബ​ർ 19 ന് ​മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ൽ​നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. കാ​ഞ്ഞി​ര​ത്താ​നം, ഭ​ര​ണ​ങ്ങാ​നം ഇ​ട​വ​ക​ക​ളി​ൽ അ​സി. വി​കാ​രി​യാ​യും നെ​ല്ലാ​പ്പാ​റ, ശാ​ന്തി​പു​രം, മ​റ്റ​ക്ക​ര, പൂ​ഞ്ഞാ​ർ ഫൊ​റോ​ന, ഇ​ല​ഞ്ഞി ഫൊ​റോ​ന, മ​ണ്ണാ​റ​പ്പാ​റ, തീ​ക്കോ​യി ഫൊ​റോ​ന, പ്ലാ​ശ​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തു. പ​ത്ത് ഇ​ട​വ​ക​ക​ളി​ൽ അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത് പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്.