ഹോളി നൈറ്റിൽ ഹാട്രിക്ക് വിജയവുമായി എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റ്

Spread the love

എസ്. എം. വൈ. എം പാലാ രൂപതാ സംഘടിപ്പിച്ച ഹോളി നൈറ്റിൽ എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റ് വിജയികളായി.

ക്രിസ്മസിന് വരവറിയിച്ചുകൊണ്ട് പാലാ നഗരത്തിൽ നടക്കുന്ന കരോളിൽ തുടർച്ചയായി മൂന്നാം തവണയാണ് കുറവിലങ്ങാട് യൂണിറ്റ് വിജയം

കൈവരിക്കുന്നത്.യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, ജോയിന്റ് ഡയറക്ടർ സി. ഷാലോം സി.എം.സി , എ യൂണിറ്റ് പ്രസിഡന്റ് ജിബിൻ ടി ജോൺ , ബി യൂണിറ്റ് പ്രസിഡന്റ് ഡെൻസി ജോൺ ,സെക്രട്ടറിമാരായ അജോ ജോസഫ് , മെറിൻ തോമസ് കൺവീനർമാരായ ടോം സിറിയക്, റിന്റോ സാബു, ടാൻസൺ സിറിയക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളെ ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ . ജോസഫ് തടത്തിൽ ഇടവകയുടെ പേരിൽ അഭിനന്ദിച്ചു .