ബോയിസ് ഹൈസ്‌കൂൾ പുതിയ ബ്ലോക്ക് ആശീർവദിച്ചു

Spread the love

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂൾ ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച മന്ദിരത്തിന്റെ ആശിർവാദകർമ്മം ഇന്നലെ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നിർവഹിച്ച് നാ​ടി​ന് സമ​ർ​പ്പി​ച്ചു. മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, പ്രോ ​മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. മാ​നേ​ജ​ർ​ ഫാ. തോമസ് കുറ്റിക്കാട്ട്, പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ്, അ​ധ്യാ​പ​ക​ർ, പൂ​ർ​വ്വവി​ദ്യാ​ർ​ത്ഥിക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, സ്‌കൂൾ വിദ്യാർത്ഥികൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മൂന്നുനിലകളിലായി കം​പ്യൂ​ട്ട​ർ, ഇ​ന്‍റ​ർ​നെ​റ്റ്, എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. സ്റ്റാ​ഫ് റൂം, ​ലൈ​ബ്ര​റി, സൊ​സൈ​റ്റി, രോ​ഗീപ​രി​പാ​ല​ന​മു​റി, വാ​ഷിം​ഗ് എ​രി​യ, ടോ​യ്‌​ല​റ്റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു നി​ല​ക​ളി​ലാ​യി 18 ക്ലാ​സ് മു​റി​ക​ളും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ച പുതിയ മന്ദിരം എം.സി.റോഡിന് അഭിമുഖമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.