50 ദിവസത്തെ നോമ്പിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പൂർത്തീകരണമായി പ്രത്യാശയുടെ സന്ദേശമേകി ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പു തിരുനാൾ ആഘോഷിക്കുന്നു.
ലോക്ക് ഡൗണിൽ സർക്കാർ നിർദേശങ്ങളോടു യോജിച്ചു ദേവാലയങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള കർമ്മങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. ഉയിർപ്പിന്റെ തിരുക്കർമ്മങ്ങളിലും വിശുദ്ധ കുർബാനയിലും വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെയും ടെലിവിഷനിലൂടെയും ആത്മീയമായി പങ്കുചേരുവാൻ രൂപത കേന്ദ്രങ്ങളും ഇടവകകളും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ ഉയർപ്പു ഞായർ തിരുകർമ്മങ്ങൾ രാവിലെ 7.00 ന് ആരംഭിക്കും. സഹവികാരി ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് ഈസ്റ്റർ സന്ദേശം നൽകും.
കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
🔰 Kuravilangad Church Youtube Live Link🌾
https://www.youtube.com/KuravilangadChurchTV/live
🔰 Kuravilangad Church Facebook Live Link🌾
https://www.facebook.com/KuravilangadChurch/live/