ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ രാവിലെ 7 മണിക്ക്

Spread the love

50 ദി​വ​സ​ത്തെ നോമ്പി​ന്‍റെ​യും പ്രാ​ർ​ത്ഥന​യു​ടെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും പൂർത്തീ​ക​ര​ണ​മാ​യി പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശ​മേ​കി ഇ​ന്ന് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഉ​യി​ർ​പ്പു തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു.

ലോ​ക്ക് ഡൗ​ണി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളോ​ടു യോ​ജി​ച്ചു ദേ​വാ​ല​യ​ങ്ങ​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ക​ർ​മ്മ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​​മ്മ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും ആ​ത്മീ​യ​മാ​യി പ​ങ്കു​ചേ​രു​വാ​ൻ രൂ​പ​ത കേ​ന്ദ്ര​ങ്ങ​ളും ഇ​ട​വ​ക​ക​ളും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തിൽ ഉയർപ്പു ഞായർ തിരുകർ‍മ്മങ്ങൾ‍ രാവിലെ 7.00 ന് ആരംഭിക്കും. സഹവികാരി ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് ഈസ്റ്റർ സന്ദേശം നൽകും.

കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തി​രു​ക്ക​ർ​​മ്മ​ങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

🔰 Kuravilangad Church Youtube Live Link🌾
https://www.youtube.com/KuravilangadChurchTV/live

🔰 Kuravilangad Church Facebook Live Link🌾
https://www.facebook.com/KuravilangadChurch/live/