കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 44 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.
ഇവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണപ്രാർത്ഥനകൾ നാളെ (8 – 5 – 2020 വെള്ളിയാഴ്ച) കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ 5.30 ന് വിശുദ്ധ കുർബാന, (തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും) തുടർന്ന് പുന:രുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാത്ഥനകൾ . ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ബന്ധുമിത്രാധികൾക്കു തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ഇല്ല.