വിശ്വാസ പരിശീലനം ഓൺലൈൻ ക്ലാസ്സുകൾ ജൂലൈ 5 മുതൽ ആരംഭിക്കും

Spread the love

കുറവിലങ്ങാട് ഇടവകയിലെ സൺഡേ സ്കൂളിൽ രൂപതയുടെ നിർദ്ദേശപ്രകാരം 2020 – 21 വിശ്വാസ പരിശീലനവർഷം ഓൺലൈൻ ക്ലാസ്സുകൾ ജൂലൈ 5 മുതൽ ആരംഭിക്കും.

👉1-ാം ക്ലാസ്സിലേക്ക് കുട്ടികളെ ചേർക്കുന്നതിന് ജൂലൈ 2, 3, 4 തീയതികളിൽ കുട്ടികളുടെ മാമ്മോദീസാ സർട്ടിഫിക്കറ്റുമായി സൺഡേ സ്കൂൾ ഓഫീസിൽ (ഗേൾസ് ഹൈസ്കൂൾ) രാവിലെ 10മണിക്കും വൈകുന്നേരം 4മണിക്കും ഇടയിൽ എത്തണം. ഇതിനായി ഒരാൾ എത്തിയാൽ മതി. കുട്ടികളെ കൊണ്ടുവരേണ്ടതില്ല. ജൂൺ 30 ന് മുമ്പ് 5 വയസ്സു തികഞ്ഞ കുട്ടികളെയാണ് ചേർക്കേണ്ടത്.

👉പുതിയ പാഠപുസ്തകം വേണ്ടവർ ജൂലൈ 2, 3, 4 തീയതികളിൽ സൺഡേ സ്കൂൾ ഓഫീസിൽ നിന്ന് വാങ്ങേണ്ടതാണ്. തിരക്കു കുറയ്ക്കാൻ ദിവസക്രമം പാലിക്കുവാൻ ശ്രമിക്കുക…

📖ജൂലൈ 2: 1 – 4 ക്ലാസ്സുകൾ
📔ജൂലൈ 3: 5 – 8 ക്ലാസ്സുകൾ
📙ജൂലൈ 4: 9 -12 ക്ലാസ്സുകൾ

ഈവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്…