കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 44 വർഷം

Spread the love

കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 44 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.

ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണപ്രാർത്ഥനകൾ നാ​ളെ (8 – 5 – 2020 വെള്ളിയാഴ്ച) കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീർത്ഥാടന ​ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. രാവിലെ 5.30 ന് വിശുദ്ധ കുർബാന, (തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും) തുടർന്ന് പുന:രുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാത്ഥനകൾ . ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ബന്ധുമിത്രാധികൾക്കു തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ഇല്ല.