എട്ടുനോമ്പ് തിരുനാളിന് നാളെ തുടക്കമാവും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ​ മാ​താ​വി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​ന് ഒരുക്കമായുള്ള എട്ടുനോമ്പാചരണത്തിന് നാ​ളെ കൊ​ടി​യേ​റും. രാവിലെ 6.15ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റ്യ​ൻ കൂ​ട്ടി​യാ​നി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ച്ചാ​ണ് തി​രു​നാ​ൾ കൊ​ടി​യേ​റ്റും തി​രു​ക​ർ​മ​ങ്ങ​ളും. എട്ടുനോമ്പിനൊരുക്കമായി ഫാ. ആന്റണി തച്ചേത്തുകുടി നേതൃത്വം നൽകിവരുന്ന മരിയൻ കൺവെൻഷൻ ഇന്ന് സമാപിക്കും.

നാളെ കൊ​ടി​യേ​റ്റി​നെ തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ​യും ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. 11.00 ന് ​പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 7.00ന് ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം.

നോമ്പി​ന്‍റെ ആ​ദ്യ​ദി​നം ​മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ​ത്തി​ലൂ​ടെ ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കു​ള്ള കൃതജ്ഞതാദിനമായി ആചരിക്കും. ന​ന്ദി​പ്ര​കാ​ശ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ക്കും. കൊ​റോ​ണ​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാംദിനത്തിൽ സൗ​ഖ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. സൗ​ഖ്യ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർത്ഥന​ക​ൾ ന​ട​ക്കും. 3ന് ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ളെ സ​മ​ർ​പ്പി​ച്ച് പ്രാ​ർത്ഥി​ക്കു​ന്ന സം​ഘ​ട​നാ​ദി​നാ​ച​ര​ണ​വും ന​ട​ത്തും. മാസാദ്യവെള്ളിയാഴ്ചയായ 4ന് അനുരഞ്ജനദിനമായും 5ന് സമർപ്പിതദിനമായും 6ന് (ഞായർ) കുടുംബകൂട്ടായ്‍മദിനമായും 7ന് കർഷകദിനമായും സമാപനദിനമായ 8ന് മേരിനാമദിനമായും ആചരിക്കും;

എ​ട്ടു​നോമ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ നാ​ളെ മു​ത​ൽ ജ​പ​മാ​ല മ​ണി​ക്കൂ​ർ ആ​ച​രി​ക്കും. 14 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല​യ​ർ​പ്പ​ണം ന​ട​ക്കും. ഇ​ട​വ​ക​യി​ലെ 28 വാ​ർ​ഡു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ജ​പ​മാ​ല​യ​ർ​പ്പ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ വാ​ർ​ഡി​ലുംമുള്ള ഭവനങ്ങളിൽ നി​ശ്ചി​ത​സ​മ​യ​ത്ത് പ്ര​ത്യേ​ക​മാ​യി ഒ​രു ജ​പ​മാ​ല​ അർപ്പിക്കും . എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 7.30ന് ​ആ​രം​ഭി​ച്ച് രാ​ത്രി 9.30ന് ​അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ജ​പ​മാ​ല​യ​ർ​പ്പ​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ വാ​ർ​ഡു​ക​ൾ​ക്കു​മു​ള്ള സ​മ​യം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ട്ടു​നോമ്പി​ന്‍റെ ദി​ന​ങ്ങ​ളി​ലൂ​ടെ ഇ​ട​വ​ക​യി​ലെ വീ​ടു​ക​ളി​ൽ 98 മ​ണി​ക്കൂ​ർ ജ​പ​മാ​ല​യ​ർ​പ്പ​ണം ന​ട​ക്കും. ഒപ്പം ഇ​ട​വ​കാ​തി​ർ​ത്തി​യി​ലെ സ​ന്യാ​സ, സ​ന്യാ​നി​സി ഭ​വ​ന​ങ്ങ​ളും ചേ​ർ​ന്ന് നോ​മ്പി​ന്‍റെ ദി​ന​ങ്ങ​ളി​ൽ 100 മ​ണി​ക്കൂ​ർ ജ​പ​മാ​ല​യ​ർ​പ്പ​ണ​ത്തോ​ടെ പു​തി​യ ആ​ത്മീ​യ ചൈ​ത​ന്യം ഇ​ട​വ​ക​യ്ക്ക് ല​ഭി​ക്കും.

ഓൺലൈനിലൂടെയും യൂട്യൂബ് ചാനലിലൂടെയും നോമ്പാചരണചടങ്ങുകളും തിരുന്നാളും ഭക്തർക്ക് ലഭ്യമാക്കുമെന്ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്‌റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു.

Facebook : https://www.facebook.com/KuravilangadChurch
YouTube : https://www.youtube.com/KuravilangadchurchTV
Website : http://kuravilangadpally.com/