നോ​ന്പി​ന്‍റെ ശ​ക്തി​യാ​ൽ തി​ന്മ​യെ നി​ഗ്ര​ഹി​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ

Spread the love

നോ​ന്പി​ന്‍റെ ശ​ക്തി​യാ​ൽ തി​ന്മ​യെ നി​ഗ്ര​ഹി​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
കു​റ​വി​ല​ങ്ങാ​ട്: നോ​ന്പി​ന്‍റെ ശ​ക്തി​യാ​ൽ തി​ന്മ​യെ നി​ഗ്ര​ഹി​ക്കാ​ൻ എ​ട്ടു​നോ​ന്പി​ന്‍റെ ദി​ന​ങ്ങ​ളി​ൽ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​ത്യ​വി​ശ്വാ​സ​ത്തി​ൽ നി​ന്ന​ക​റ്റാ​ൻ സാ​ത്താ​ന്‍റെ കെ​ണി​ക​ൾ സ​ജീ​വ​മാ​ണ്. വി​ശ്വാ​സ​ത്തി​ൽ നി​ന്നും വി​ശു​ദ്ധി​യി​ൽ നി​ന്നും വ്യ​തി​ച​ലി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ലോ​ക​മെ​ങ്ങും ന​ട​ക്കു​ക​യാ​ണ്. നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ളെ​പ്പോ​ലും തി​ന്മ​യ്ക്കു കീ​ഴ്പ്പെ​ടു​ത്തു​ന്നു. വി​ശ്വാ​സ​ത്തി​ൽ ആ​ഴ​പ്പെ​ടാ​നും കു​ടും​ബ​ന​വീ​ക​ര​ണ​ത്തി​നു​ള്ള നോ​ന്പി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണം. ജ​പ​മാ​ല​ഭ​ക്തി​യി​ൽ ആ​ഴ​പ്പെ​ട​ണ​മെ​ന്നും മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു. നോ​ന്പി​ന്‍റെ ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ഉ​ള്ള​നാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് കോ​ട്ട​യി​ലും നാ​ളെ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്തും വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഇ​ന്ന് സൗ​ഖ്യ​ദി​നാ​ച​ര​ണ​വും നാ​ളെ സം​ഘ​ട​നാ​ദി​നാ​ച​ര​ണ​വും ന​ട​ക്കും.

സ്തു​തി​ഗീ​ത​ങ്ങ​ളി​ൽ നി​റ​ഞ്ഞ് തി​രു​നാ​ൾ കൊ​ടി​യേ​റി

കു​റ​വി​ല​ങ്ങാ​ട്: അ​ക​ല​ങ്ങ​ളി​ലി​രു​ന്നു​ള്ള അ​നേ​കാ​യി​ര​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ളും സ്തു​തി​ഗീ​ത​ങ്ങ​ളും സ​മ്മാ​നി​ച്ച ഭ​ക്തി​നി​ർ​ഭ​ര അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​നി​ച്ച് അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് അ​ക​ല​ങ്ങ​ളി​ലി​രു​ന്ന് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ. ​ജോ​സ​ഫ് അ​ന്പാ​ട്ട്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, റ​സി​ഡ​ന്‍റ് പ്രീ​സ്റ്റ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന്പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​യി.
തി​രു​നാ​ളി​ന് കൊ​ടി​യേ​റി​യ​തി​നൊ​പ്പം ഇ​ട​വ​ക​യി​ലെ ജ​പ​മാ​ല​മ​ണി​ക്കൂ​റി​നും ആ​രം​ഭ​മാ​യി. ഇ​ട​വ​ക​യി​ലെ മൂ​വാ​യി​ര​ത്തി​ഒ​രു​നൂ​റി​ലേ​റെ​യു​ള്ള കു​ടും​ബ​ങ്ങ​ളും ഒ​രു പ്ര​ത്യേ​ക ജ​പ​മാ​ല​യ​ർ​പ്പി​ച്ച് ദൈ​വ​മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ​ത്തി​ലൂ​ടെ കൊ​റോ​ണ​യ​ട​ക്ക​മു​ള്ള ദു​രി​ത​ങ്ങ​ളി​ൽ നി​ന്ന് ലോ​ക​ത്തെ ര​ക്ഷി​ക്കാ​നാ​യി നി​യോ​ഗ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കും. നേ​രി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​നേ​ക​രാ​ണ് വി​വി​ധ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും ത​ത്സ​മ​യ​വു​മു​ള്ള സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​ത്.