മരിയൻ കൺവെൻഷനും ഇടവക നവീകരണ ധ്യാനത്തിനും ഇന്ന് തുടക്കമാവും

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ മരിയൻ കൺവെൻഷനും ഇടവക നവീകരണ ധ്യാനവും ഇന്ന് തുടങ്ങും.
എട്ട് നോമ്പാചരണം സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള തീയതികളിൽ.
സെപ്റ്റംബർ 8ന് മാതാവിന്റെ ജനനതിരുനാൾ.

ഓൺലൈനിലൂടെയും യൂട്യൂബ് ചാനലിലൂടെയും കൺവെൻഷനും നോമ്പാചരണ ചടങ്ങുകളും ഭക്തർക്ക് ലഭ്യമാകുമെന്ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്‌റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു.

28 മുതൽ 31 വരെ വൈകീട്ട് 6.00 മുതൽ രാത്രി 8.00 വരെ കുടുംബനവീകരണ ധ്യാനം, ആരാധന. മരിയൻ കൺവെൻഷന് ഫാ. ആന്റണി തച്ചേത്തുകുടി നേതൃത്വം നൽകും.

മാതാവിന്റെ ജനനതിരുനാളിന് അടുത്ത സെപ്റ്റംബർ 1 ന് രാവിലെ 6.15-ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്‌റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. എല്ലാ ദിവസവും രാത്രി 7.00 ന് ജനപങ്കാളിത്തമില്ലാതെ ജപമാല പ്രദക്ഷിണം.

സെപ്റ്റംബർ 1 ന് (ചൊവ്വാ) രാവിലെ 10.00 ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും.
സെപ്റ്റംബർ 2 ന് (ബുധൻ)രാവിലെ 10.00 ന് ഉള്ളനാട് പള്ളി വികാരി ഫാ. ജോസ് കോട്ടയിലും,
സെപ്റ്റംബർ 3 ന് (വ്യാഴം) രാവിലെ 10.00 ന് രൂപതാ വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്തും,
സെപ്റ്റംബർ 4 ന് (വെള്ളി)രാവിലെ 10.00 ന് രൂപതാ വികാരി ജനറാൾ റവ.ഡോ. ജോസഫ് മലേപ്പറമ്പിലും,
സെപ്റ്റംബർ 5 ന് (ശനി) രാവിലെ 10.00 ന് രൂപതാ വികാരി ജനറാൾ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിലും,
സെപ്റ്റംബർ 6 ന് (ഞായർ) രാവിലെ 10.00 ന് രൂപതാ വികാരി ജനറാൾ റവ.ഡോ. ജോസഫ് തടത്തിലും,
സെപ്റ്റംബർ 7 ന് (തിങ്കൾ) രാവിലെ 10.00 ന് ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രം റെക്ടർ റവ.ഫാ. ജോസ് വള്ളോംപുരയിടത്തിലും,
എട്ടുനോമ്പ് സമാപനദിനമായ സെപ്റ്റംബർ 8 ന് (ചൊവ്വാ)മാതാവിന്റെ ജനനതിരുനാൾ ദിനം, മേരി നാമ ദിനമായി ആഘോഷിക്കും. രാവിലെ 10.00 ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും വിശുദ്ധ കുർബാന അർപ്പിക്കും.

Facebook : https://www.facebook.com/KuravilangadChurch
YouTube : https://www.youtube.com/KuravilangadchurchTV
Website : http://kuravilangadpally.com/