കുറവിലങ്ങാടും ജറുസലേമും മരിയൻ പാരന്പര്യം വെളിവാക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട്: കുറവിലങ്ങാടും ജറുസലേമും മരിയൻ പാരന്പര്യങ്ങൾ പുറത്തുകൊണ്ടുവരുന്നതായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാതാവിന്റെ ജനനത്തിരുനാളിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പിതാവ്.
നസ്രത്തിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം പ്രതിഷ്ഠിക്കാനായത് കുറവിലങ്ങാട് ജറുസലേം പാരന്പര്യത്തോട് ചേർത്ത് നടത്തുന്ന സംഭാഷണമാണ്. ജറുസലേം കഴിഞ്ഞാൽ മാതാവിനെക്കുറിച്ച് ഏറ്റവും കൂടുതൽ വാക്കുകളും എഴുത്തും ഉണ്ടായിട്ടുള്ളത് കുറവിലങ്ങാടാണ്. കുറവിലങ്ങാടിന്റേത് സംശുദ്ധമായ മരിയൻ സംസ്കാരമാണ്. മരിയൻ ആധ്യാത്മിക പാരന്പര്യമാണ് കുറവിലാടും ജറുസലേമിലും കാണാനാകുന്നത്. ദൈവമാതാവ് ഒരേസമയും വഴിയും വഴികാട്ടിയുമാണ്. ക്രിസ്തുവിന്റെ ജനനം ക്രിസ്മസായതുപോലെ സെപ്റ്റംബർ എട്ട് മരിയമാസമാണ് – മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. തോമസ് തയ്യിൽ എന്നിവർ സഹകാർമികരായി.