ദേവമാതാ കോളേജിൽ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം ഓൺലൈനിൽ

Spread the love
കുറവിലങ്ങാട് ദേവമാതാ കോളേജ് അലുമിനി അസോസിയേഷന്റെ വാർഷിക സമ്മേളനം മുൻവർഷങ്ങളിലെ പതിവുപോലെ ഈ വർഷവും ഡിസംബർ മാസത്തെ രണ്ടാം ശനിയാഴ്ച്ചയായ 2020 ഡിസംബർ 12ന് ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തപ്പെടുന്നു.
കോവിഡ് മാനദണ്ഡം പാലിച്ച് ഈ വർഷത്തെ സമ്മേളനം ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയായിരിക്കും നടത്തപ്പെടുക.
പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് ഇതോടൊപ്പം ചേർത്തിരിക്കുന്നു .
ഗൂഗിൾ മീറ്റിനോടൊപ്പം തന്നെ കോളേജിന്റെ യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുമെന്നും എല്ലാ അലുമിനി മെമ്പേഴ്സിനേയും പതിവു പോലുള്ള വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായും അലുമിനി അസോസിയേഷൻ പ്രസിഡന്റ് പി.എം. മാത്യു എക്സ് എംഎൽഎ യും, പ്രിൻസിപ്പൽ ഡോ. ജോജോ കെ ജോസഫും അറിയിച്ചു.