ദേവമാതായിൽ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

Spread the love

കുറവിലങ്ങാട് ദേവമാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അനുവദിച്ച പുതിയ തലമുറ കോഴ്സായ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദാനന്തര ബിരുദ തലത്തിലുള്ള ഈ എയ്ഡഡ് കോഴ്സിലേക്ക് പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾ മഹാത്മാഗാന്ധി സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതാണ്.

മാനേജ്മെന്റ് കോട്ട, കമ്മ്യൂണിറ്റി കോട്ട എന്നിവയിലൂടെ പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്നവർ www.devamatha.ac.in എന്ന കോളേജ് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പർ : 04822230233

 

Click here to apply for Management & Community Quota