കുറവിലങ്ങാട് പള്ളിയിൽ ദേശത്തിരുനാളിനും, പത്താം തീയതി തിരുനാളിനും കൊടിയേറി

Spread the love
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇ​ട​വ​ക​യി​ല് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ മ​ധ്യ​സ്ഥം​തേ​ടിയുള്ള ദേ​ശ​ത്തി​രു​നാ​ളു​ക​ള്​ക്കും പത്താംതീയതി തിരുന്നാളിനും കൊ​ടി​യേ​റി. ആ​ര്​ച്ച്പ്രീ​സ്റ്റ് റ​വ. ​ഡോ. അ​ഗ​സ്റ്റി​ന് കൂ​ട്ടി​യാ​നി​യി​ല് തി​രു​നാ​ള് കൊ​ടി​യേ​റ്റി. സഹവികാരിമാരായ റ​വ.​ഡോ. ജോയൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​മാ​ത്യു പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ല് എ​ന്നി​വ​ര് സ​ഹ​കാ​ര്​മി​ക​രാ​യി.
ഈ വർഷത്തെ ദേ​ശ​ത്തി​രു​നാ​ളു​ക​ള്​ക്ക് പ്രദക്ഷിണങ്ങളുടെ അഭാവത്തിൽ തി​രു​സ്വ​രൂ​പ പ്ര​യാ​ണങ്ങളായിരിക്കും ഉണ്ടാവുക.
ദേ​ശ​ത്തി​രു​നാ​ളു​ക​ള്​ക്ക് ഇന്ന് (തിങ്കൾ) തുടക്കമാകും. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് സാ​ന്തോം സോ​ണി​ലാ​ണ് തി​രു​സ്വ​രൂ​പ പ്ര​യാ​ണം. വൈ​കു​ന്നേ​രം 4.30 ന് ​പ​ള്ളി​യി​ല്​നി​ന്ന് തി​രു​സ്വ​രൂ​പ​പ്ര​യാ​ണം ആ​രം​ഭി​ക്കും. ഭ​ക്ത​ജ​ന​ങ്ങ​ള്​ക്ക് തി​രു​സ്വ​രൂ​പ​മെ​ത്തു​ന്ന വീ​ഥി​ക​ളി​ലെ​ത്തി തി​രു​സ്വ​രൂ​പം വ​ണ​ങ്ങി പ്രാ​ര്​ത്ഥി​ക്കാ​ന് സൗകര്യമൊരുക്കിയിട്ടുണ്ട്.
നാ​ളെ (ചൊവ്വാഴ്ച) വി​ശു​ദ്ധ അ​ല്​ഫോ​ന്​സാ സോ​ണി​ലും
ബു​ധ​നാ​ഴ്ച വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണി​ലും
വ്യാ​ഴാ​ഴ്ച സെ​ന്റ് ജോ​സ​ഫ് സോ​ണി​ലു​മാ​ണ് തി​രു​സ്വ​രൂ​പ​പ്ര​യാ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യപാരസ്ഥാപനങ്ങളിലും ടാക്‌സി സ്റ്റാന്റുകളിലും തി​രു​സ്വ​രൂ​പ​പ്ര​യാ​ണം നടത്തും.
13, 14 തീ​യ​തി​ക​ളി​ലാ​യി (അടുത്ത ശനി ഞായർ ദിവസങ്ങളിൽ) ന​ട​ക്കു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ തി​രു​നാ​ളോ​ടെ പത്താംതീയതി തിരുന്നാളിന് സമാപനമാകും.
💥കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സാ​മൂ​ഹി​ക​അ​ക​ലം ഉ​റ​പ്പാ​ക്കി​യും കൂ​ട്ടം കൂ​ടാ​തെ​യു​മാ​ക​ണം ഈ വർഷത്തെ തിരുന്നാളാഘോഷങ്ങളിൽ പ​ങ്കെ​ടു​ക്കേ​ണ്ട​തെ​ന്നുള്ള ക​ര്​ശ​ന​നി​ര്​ദേ​ശം അധികാരപ്പെട്ടവർ ന​ല്​കി​യി​ട്ടു​ണ്ട്💥
സ​ഭൈ​ക്യ​വാ​ര​ത്തോ​ടെ ആ​രം​ഭി​ച്ച ആ​ത്മീ​യ​വി​രു​ന്നി​ന് പത്താംതീയതി തിരുന്നാളോടെ സ​മാ​പ​ന​മി​ട്ട് തിങ്കളാഴ്ച വിഭൂതിത്തിരുന്നാളോടെ വി​ശ്വാ​സ​സ​മൂ​ഹം വ​ലി​യ നോ​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കും.
ദേ​ശ​ത്തി​രു​നാ​ളു​ക​ളി​ലും പ​ത്താം​തീ​യ​തി തി​രു​നാ​ളി​ലും ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്​ക്ക് വി​ധേ​യ​മാ​യി നി​യ​ന്ത്ര​ണം ഏ​ര്​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ദ​ക്ഷി​ണ​ത്തി​ലും തി​രു​ക്ക​ര്​മ​ങ്ങ​ളി​ലും ഭ​ക്ത​ജ​ന​പ​ങ്കാ​ളി​ത്തം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്​ക്കു വി​ധേ​യ​മാ​ണെ​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. നാ​ലു സോ​ണു​ക​ളാ​യി തി​രി​ഞ്ഞു​ള്ള ദേ​ശ​ത്തി​രു​നാ​ളു​ക​ളി​ല് ജ​ന​പ​ങ്കാ​ളി​ത്തത്തോടെയുള്ള ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ള് ഇ​ക്കു​റി​യി​ല്ല. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ തി​രു​സ്വ​രൂ​പം ഓ​രോ ദി​വ​സ​വും ഓ​രോ സോ​ണു​ക​ളി​ലാ​യി പ്ര​യാ​ണം ന​ട​ത്തും.
ദേവാലയത്തിൽ തിരുന്നാൾ ദിനങ്ങളിൽ രാ​വി​ലെ 5.30, 6.30, 7.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലെ വി​ശു​ദ്ധ കു​ര്​ബാ​ന​ക​ള്​ക്കു ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ള് പാ​ലി​ച്ച് ക​ഴു​ന്നെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. തിരുന്നാൾ ദിനങ്ങളിൽ വൈ​കു​ന്നേ​രം 6.00ന് വിശുദ്ധ കുർബാന, 7.00ന് ലദീഞ്ഞും തുടർന്ന് വി​ശു​ദ്ധ കു​ര്​ബാ​ന​യും.