കുറവിലങ്ങാട് ഇടവികാതിർത്തിക്കുള്ളിൽ തെരഞ്ഞടുപ്പ് രാഷ്ട്രീയമെല്ലാം മറന്ന് ജനപ്രതിനിധികള്‍ സംഗമിച്ചു. എല്ലാവരുടെയും ചിന്തയില്‍ നിറഞ്ഞതും വാക്കുകളില്‍ ഉയര്‍ന്നതും വികസനവും സഹകരണവും മാത്രം. ഇടവകാതിര്‍ത്തിയിലെ ത്രിതല പഞ്ചായത്തംഗങ്ങളാണു മുന്നണികളും പാര്‍ട്ടിബന്ധങ്ങൾ മറികടന്ന് സംഗമിച്ചത്. സംഗമത്തിലെത്തിയ ജനപ്രതിനിധികള്‍ക്ക് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ഇടവക ആദരവ് അറിയിച്ചു.
കുറവിലങ്ങാട്, ഉഴവൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കുറവിലങ്ങാട്, മോനിപ്പള്ളി, കാണക്കാരി, നമ്പ്യാകുളം, വെമ്പള്ളി, കടപ്ലാമറ്റം ഡിവിഷനുകള്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ 5 വാര്‍ഡുകള്‍, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകള്‍ എന്നിവയിലെ കുറവിലങ്ങാട് ഇടവകാതിര്‍ത്തിയിലുള്ള 29 ജനപ്രതിനിധിൾ അവർ എല്ലാവരും ആദരവ് സമ്മേളനത്തില്‍ പങ്കെടുത്തു.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിന് കൂട്ടിയാനിയില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. കുര്യന്, സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
കൈക്കാരന്മാരായ പോള്‍ ചേലയ്ക്കാപ്പള്ളില്‍, കെ.യു. ജോണ്‍ കൂറ്റാരപ്പിള്ളില്‍, കുര്യാച്ചന് പരണകാലാ, സിറിയക് തലച്ചിറ, കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍ ഷാജി മങ്കുഴിക്കരി, സോണ്‍ ലീഡര്‍മാരായ പ്രഫ. ടി.ടി. ദേവസ്യ, ഷിബു തെക്കുംപുറം, ബിബിന്‍ വെട്ടിയാനിയില്, ബിജു താന്നിയ്ക്കതറപ്പില് എന്നിവര്‍ നേതൃത്വം നല്കി.