നസ്രത്ത് തിരുക്കുടുംബ ഭവന പദ്ധതി ഉദ്‌ഘാടനം നാളെ

Spread the love
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിൽ നസ്രത്ത്‌ തിരുക്കുടുംബ ഭവനപദ്ധതിയുടെ ഉദ്‌ഘാടനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നാളെ (മാർച്ച് 19 വെള്ളി) ഉദ്‌ഘാടനം ചെയ്യും.
നാളെ കോഴാ സെന്റ് ജോസഫ് കപ്പളയിൽ മാർ യൗസേഫ് പിതാവിന്റെ മരണതിരുന്നാൾ ആഘോഷങ്ങളുടെ ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് വണക്കമാസ ആചാരവും ലദീഞ്ഞും.
തുടർന്ന് 5.45 ന് കോഴാ കപ്പളയിൽ തിരുകുടുബ വർഷാചരണത്തിന്റെ ഉദ്‌ഘാടനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
തുടർന്ന് കുറവിലങ്ങാട് ഇടവകയിൽ ഈ തിരുകുടുംബ വർഷത്തിൽ നടത്തപ്പെടുന്ന >നസ്രത്ത്‌ തിരുക്കുടുംബ ഭവന പദ്ധതി< ഉദ്‌ഘാടനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഒരു വർഷംകൊണ്ട് 101 ഭവനങ്ങളുടെ നിർമ്മാണ/പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഈ പദ്ധതിവഴി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നത്