കുറവിലങ്ങാട് ഇടവകയിൽ തീവ്രജപമാലവാരം

Spread the love

മാ​ര്‍​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ത​ല​വ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​വിഡ് വ്യാപനത്തിനെതിരെ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലാ​രം​ഭി​ച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല 550 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടു. മാതാവിന്റെ വണക്കമാസമായി സർപ്പിച്ചിരിക്കുന്ന മെയ് ​മാ​സ​ത്തി​ലെ 31 ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള 744 മ​ണി​ക്കൂ​ര്‍ ഇ​ട​വ​ക​യി​ല്‍ ഇ​ട​മു​റി​യാ​തെ ജ​പ​മാ​ല ചൊല്ലിവരുകയാണ്. ഓരോ ദിനവും 48 കു​ടും​ബ​ങ്ങ​ളാ​ണ് ജ​പ​മാ​ല​യി​ല്‍ ക​ണ്ണി​ക​ളാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ 1488 കു​ടും​ബ​ങ്ങ​ള്‍ ചേ​ര്‍​ന്നാ​ണ് അ​ഖ​ണ്ഡ​ജ​പ​മാ​ല പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. ഓ​രോ കു​ടും​ബ​ത്തി​നും രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ര​മ​ണി​ക്കൂ​ര്‍ സ​മ​യം ഒ​രു ജ​പ​മാ​ല​യ​ര്‍​പ്പ​ണ​ത്തി​നാ​യി മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ല​ക്ഷ​ക്കണ​ക്കി​നു ജ​പ​മാ​ല ചൊ​ല്ലി സ​മ​ര്‍​പ്പി​ക്കു​ന്ന യ​ജ്ഞ​വും മു​ന്നേ​റു​ന്നു​ണ്ട്. ജ​പ​മാ​ല​മാ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ര്‍​ത്ഥ​ന കൂ​ടു​ത​ല്‍ തീ​വ്ര​മാ​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു. പ​ന്ത​ക്കു​സ്ത തി​രു​നാ​ള്‍ മു​ത​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ദി​ന​മാ​യ മെയ് 31 വ​രെ ഇ​ട​വക​യി​ലെ മൂ​വാ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ളി​ലും തീവ്രജപമാലവാരം ആചരിക്കും. സ​ന്തോ​ഷം, ദുഃ​ഖം, മ​ഹി​മ, പ്ര​കാ​ശ ര​ഹ​സ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​മ്പൂ​ര്‍​ണ്ണ ജ​പ​മാ​ല​ ചൊല്ലി അര്‍​പ്പ​ണം ന​ട​ത്തും. കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലും സ​ന്യ​സ്ത ഭ​വ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക ജ​പ​മാ​ല​യ​ര്‍​പ്പ​ണം മാ​ര്‍​പാ​പ്പാ​യു​ടെ​യും സ​ഭാ​ത​ല​വ​ന്‍റെ​യും രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ​യും നി​യോ​ഗ​ങ്ങ​ളോ​ടു ചേ​ര്‍​ത്തു നടത്തിവരുന്നതായി ഇടവകവികാരി ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റി​ന്‍ കൂട്ടിയാ​നി​യി​ല്‍ അ​റി​യി​ച്ചു.