കെ. എം. മാണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ദേവമാതാ കോളേജിന്. കെ. എം. മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരമാണ് കുറവിലങ്ങാട് ദേവമാതാ കോളേജിലെ കോമേഴ്സ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ അനു പി. മാത്യു, ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്നും ഏറ്റുവാങ്ങി.കെ. എം. മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് ചെയർപേഴ്സൺ നിഷ ജോസ്, സെക്രട്ടറി റോബിൻ റോയ് മേപ്പുറം, അഡ്വൈസർ ഡോ. ബാബു മൈക്കിൾ കാവുകാട്ട്, ദേവമാതാ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു, പ്രൊഫസർ അനുവിന്റെ പിതാവ് പി. എം. മാത്യു (എക്സ്.എം എൽ എ) ദേവമാതാ കോളേജിലെ സഹപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സീനിയർ മാനേജർ കളത്തൂർ കൊച്ചുകിഴക്കേൽ ചാൾസ് കെ. തോമസിന്റെ ഭാര്യയാണ് പ്രൊഫസർ അനു പി. മാത്യു.