അനേകായിരങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിച്ച് കുറവിലങ്ങാട് മരിയൻ കണ്വൻഷന് ഇന്ന് സമാപനം. അഞ്ച് സായാഹ്നങ്ങളെ വചനമഴയിൽ നിറച്ചാണ് കണ്വൻഷന് ഇന്ന് സമാപനമാകുന്നത്. ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിയ്ക്കുന്ന കണ്‍വൻഷനിലേക്ക് ഓരോ ദിനവും അനേകായിരങ്ങളാണ് എത്തിയത്. നസ്രാണി മഹാസംഗമത്തിനും എട്ടുനോന്പാചരണത്തിനും ഒരുക്കമായുള്ള കണ്‍വൻഷന്റെ സമാപനദിനമായ ഇന്ന് ആറിന് ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രസാസനം മെത്രാപ്പോലീത്ത തോമസ് മാർ അത്തനേഷ്യസ് സന്ദേശം നൽകും.
കണ്‍വൻഷന്റെ നാലാം ദിനമായിരുന്ന ഇന്നലെ കുട്ടികൾക്കായി പ്രത്യേക പ്രാർഥന നടത്തി. ദൈവമാതാവിന്റെ മാതൃക ജീവിത്തിൽ പകർത്തണമെന്ന് ഫാ. ദാനിയേൽ പൂവണ്ണത്തിൽ പറഞ്ഞു. ഇന്ന് നാലിന് പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോന പള്ളി വികാരി റവ.ഡോ. മാത്യു മണക്കാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.