കൊറോണ കാലഘട്ടം സർഗ്ഗാത്മക വാസനകളെ വളർത്തിയെടുക്കാനുള്ള സുവർണ്ണ കാലമാക്കി കുറവിലങ്ങാട്ടെ യുവജങ്ങൾ. എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ മാസിക എന്ന ആശയം നടപ്പിലാക്കിയത്.
ലോക്ക്ഡൗൺ കാലം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ് ഡയറക്ടർ റവ.ഫാ. ജോസഫ് വഞ്ചിപ്പുരക്കലിന്റെയും, ജോയിന്റ് ഡയറക്ടർ സി. ഷാലോം സി.എം.സി യുടെയും ആഹ്വാനം സ്വീകരിച്ച് യൂണിറ്റ് പ്രസിഡന്റുമാരായ ജിബിൻ തെക്കേപ്പാട്ടത്തേലും ഡെൻസി കൂറ്റാരപ്പള്ളിയും നേതൃത്വം കൊടുത്തപ്പോൾ പിറവികൊണ്ടത് കുറവിലങ്ങാട് യൂണിറ്റിന്റെ ആദ്യ ഡിജിറ്റൽ മാസികയാണ്.
ഡിജിറ്റൽ മാസിക തയ്യാറാക്കിയ യൂണിറ്റ് അംഗങ്ങളെ യൂണിറ്റ് രക്ഷാധികാരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അഭിനന്ദിച്ചു. എസ്എം.വൈ. എം. പാലാ രൂപത ഡയറക്ടർ റവ. ഫാ. സിറിൽ തയ്യിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്‌തു. യൂണിറ്റ് അംഗങ്ങളായ അജോ, മെറിൻ, അമല,ഷൈബിൻ,ജോയൽ,ആഷ്‌മി,ഡാലിയ,റിന്റോ എന്നിവരുടെ നേതൃത്വത്തിലാണ് മാസിക തയാറാക്കിയത്.
THRIVE ഡിജിറ്റൽ മാസിക വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/3ossfHg