സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുവാൻ ബുദ്ധിമുട്ടുന്ന മുഴുവൻ വിദ്യാര്‍ത്ഥികൾക്കും സ്മാർട്ട്ഫോൺ ഒരുക്കികൊടുത്ത് ഒരു സ്മാർട്ട് സ്കൂൾ. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമങ്ങള്‍ക്ക് അഭ്യുദയകാംക്ഷികളുടെ പിന്തുണകൂടി ലഭിച്ചതോടെ കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രതിസന്ധി അകന്നു… പെണ്പള്ളിക്കൂടമെന്ന് വിളിക്കപ്പെടുന്ന കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിൽ മാതൃകാപരമായ ഈ പ്രവര്‍ത്തനം നടത്തുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരും ഈ സംരംഭത്തിലൂടെ പോപ്പുലാരിറ്റി ആഗ്രഹിച്ചില്ല. സ്കൂളിലെ 43 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി കൈമാറുമ്പോഴും അത് പുറംലോകം അറിയണമെന്നു പോലും സ്കൂള്‍ അധികൃതര്‍ക്കില്ല. ഫോണ്‍ നല്കുന്ന ചിത്രത്തിലൂടെയുള്ള പ്രചാരണവും ഇതിനാല്‍തന്നെ ഇല്ല. ഫോണ്‍ വാങ്ങാന്‍ സഹായഹസ്തം നീട്ടിയവർക്കും ഇത്തരത്തിലുള്ള മോഹങ്ങളില്ലെന്നത് ഈ പ്രവര്‍ത്തനത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നു.