കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയുടെ കുരിശുപള്ളിയായ കോഴാ സെന്റ് ജോസഫ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ മരണതിരുനാളും ഊട്ടുനേർച്ചയും മാർച്ച് 19 ന് ചൊവാഴ്ച്ച നടക്കും. രാവിലെ 10.00 ന് വയലാ സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് തറപ്പേൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 12.00 ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഊട്ടുനേർച്ച ആശീർവദിക്കും. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ സഹകാർമികരാകും.
പാചകരംഗത്ത് പ്രശസ്തനായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുനേർച്ച തയാറാക്കുന്നത്. നേരിട്ട് എത്താൻ കഴിയാത്തവർക്കായി നേർച്ചച്ചോറും പായസവും പാഴ്സലായി ക്രമീകരിക്കുന്നുണ്ട്.
തിരുനാൾ ദിനത്തിൽ മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടി പുഷ്പവടി എഴുന്നള്ളിക്കുന്നതിനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സോണ്‍ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, സോണ്‍ ലീഡർ സുനിൽ ഒഴുക്കനാക്കുഴി (ചെയർമാൻ), യോഗപ്രതിനിധി ഷിബു തെക്കുപുറം (ജനറൽ കണ്‍വീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.