2019 ജനുവരി 26, 27 (ശനി, ഞായർ) ദിവസങ്ങളിൽ സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം നടത്തും.
26 നു ശനിയാഴ്ച വൈകുന്നേരം 6.15 ന് കുറവിലങ്ങാട് പള്ളിയിൽ എത്തിച്ചേരുന്ന മേജർ ആർച്ച്ബിഷപ്പിനെ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
അന്ന് കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം മേജർ ആർച്ച്ബിഷപ്പിൽ നിന്ന് 16 ഇടവക ദേവാലയങ്ങളും നസ്രത്ത്ഹിൽ തിരുക്കുടുംബ ദേവാലയവും ഏറ്റുവാങ്ങും. കുറവിലങ്ങാട് ഫൊറോനയിലെ കാളികാവ്, കാട്ടാമ്പാക്ക്, കൂടല്ലൂർ, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുൻപ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂർ, സ്ലീവാപുരം ഇടവകകളും ഇടവകാതിർത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളുമാണ് തിരുസ്വരൂപം ഏറ്റുവാങ്ങുക. 7.30 ന് ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടർന്ന് പള്ളിയോഗത്തിലും മേജർ ആർച്ച്ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുക്കും.
27 നു ഞായറാഴ്ച രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തിൽ മേജർ ആർച്ചബിഷപ് പങ്കെടുത്ത് സന്ദേശം നൽകും. 10.00 ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ സഹകാർമികരാകും.
⛪️“കുറവിലങ്ങാട്ടെ മരിയൻ പ്രത്യക്ഷീകരണങ്ങൾ”⛪️, ✝️‘കുറവിലങ്ങാട് ഉറവയും ഉറവിടവും’✝️ എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ പതിപ്പ് പ്രകാശനം മേജർ ആർച്ച്ബിഷപ് കദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. 📙കുറവിലങ്ങാട് ഇടവകയുടെ ഫാമിലി ഫോട്ടോകൾ സഹിതമുള്ള ഉള്ള പുതിയ ഡയറക്ടറിയുടെ പ്രകാശനകർമ്മവും കർദിനാൾ നിർവഹിക്കും.📕
3.00 ന് കൂടുംബകൂട്ടായ്മാ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് മേജർ ആർച്ച്ബിഷപ് കദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകും.
കുറവിലങ്ങാട് പള്ളിക്ക് 🙏മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം🙏 എന്ന പദവി ലഭിച്ചിട്ട്, 21 നു തിങ്കളാഴ്ച ഒരു വർഷം പൂർത്തികരിച്ചു.🎂സീറോ മലബാർസഭയിൽ ഇതുവരെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയമെന്ന പദവി നേടിയ ഒരേയൊരു ദേവാലയമാണ് കുറവിലങ്ങാട് ഇടവക ദേവാലയം.