കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പല്‍ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയിൽ
. ആദ്യദിനമായിരുന്ന ഇന്നലെ സാന്തോം സോണിലെ കുടുംബങ്ങളിലാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥ്യം തേടി കഴുന്നെത്തിച്ചത്. രാവിലെ ഇടവക ദേവാലയത്തില്‍ 7.20ന് ലദീഞ്ഞിനുശേഷം വിശുദ്ധ കുർബാനയെ തുടർന്ന് കഴുന്ന് വെഞ്ചരിച്ച്, ആശീര്‍വദിച്ച് വൈദികര്‍ കൈമാറി. ഭവനങ്ങളിലെത്തിച്ച കഴുന്ന് വൈകുന്നേരം സോണിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാദ്യമേളങ്ങളും മുത്തുക്കുടകളും കൊടിതോരണങ്ങളുമായി ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണമായി എത്തിച്ചു. സോണ്‍ ഡയറക്ടർ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, സോണ്‍ ലീഡർ ഷൈജു പാവുത്തിയേൽ, യോഗപ്രതിനിധികള്‍ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശത്തിരുനാളിന്റെ രണ്ടാംദിനമായ ഇന്ന് വിശുദ്ധ അല്‍ഫോന്‍സാ സോണിലാണ് ദേശതിരുനാൾ. രാവിലെ 5.30 നും 6.30 നും വിശുദ്ധ കുര്‍ബാന. 7.20 ന് ലദീഞ്ഞ്, തുടർന്ന് വിശുദ്ധ കുര്‍ബാന, കഴുന്ന് വെഞ്ചരിപ്പ്. വൈകുന്നേരം അഞ്ചുമുതല്‍ വിവിധ സ്ഥലങ്ങളിൽനിന്ന് ചെറിയ പ്രദക്ഷിണങ്ങള്‍ ആരംഭിക്കും. നസ്രത്ത്ഹിൽ, കുര്യം, ചെറുകരപ്പാറ, നെടുമറ്റം, ഞരളംകുളം, പട്ടരുമഠം ഭാഗങ്ങളില്‍ നിന്നാണ് വിവിധ വാർഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രദക്ഷിണം ആരംഭിക്കുക.വൈകുന്നേരം 7.30 ന് പ്രദക്ഷിണങ്ങള്‍ ചെറിയ പള്ളിയില്‍ എത്തിച്ചേരും. സോണ്‍ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, സോണ്‍ ലീഡര്‍ ജിയോ സിറിയക് കരികുളം, യോഗപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.
നാളെ (ബുധൻ) വിശുദ്ധ കൊച്ചുത്രേസ്യാ സോണിലും വ്യാഴാഴ്ച സെന്റ് ജോസഫ് സോണിലും ദേശതിരുനാൾ നടക്കും.