കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന്റെ നാലാംദിനമായ ഇന്ന് വാഹനസമര്പ്പണദിനമായി ആചരിക്കും. വാഹനയാത്ര സുരക്ഷിതമായി നടത്തുവാൻ മുത്തിയമ്മയുടെ സന്നിധിയിൽ വാഹനങ്ങൾ എത്തിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും വാഹനങ്ങൾ വെഞ്ചരിക്കുകയും ചെയ്യുന്ന ചടങ്ങാണ് വാഹന സമർപ്പണദിനമായ ഇന്ന് നടത്തുന്നത്. ഇന്ന് 4.15 ന് ദേവമാതാകോളേജ് മൈതാനത്താണ് ചടങ്ങുകൾ നടക്കുക.
🌹.. 🚕🚲🚗🛵🚙🚌🚘🚖🚕🏍️🚙🏍️🚚🚌🚙..🌹
എട്ടുനോമ്പാചരണത്തിന്റെ നാലാംദിനമായ ഇന്ന് വൈകുന്നേരം 5.00 ന് തൃശൂർ അതിരൂപത മുൻമെത്രാൻ മാർ ജേക്കബ് തൂങ്കുഴി വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് ജൂബിലി കപ്പേളയിലേക്ക് ജപമാല, മെഴുകുതിരി പ്രദക്ഷിണം.
എട്ടുനോമ്പാചരണത്തിന്റെ മൂന്നാംദിനമായിരുന്ന ഇന്നലെ സംഘടനാദിനം ആയി ആചരിച്ചു. ഇടവകയിലെ മുഴുവൻ സംഘടനകളുടേയും അംഗങ്ങൾ വൈകീട്ട് നാലിന് സെഹിയോൻ ഊട്ടുശാലയിൽ സംഗമിച്ചു. തുടർന്ന് സംഘടനാംഗങ്ങൾ അവരവരുടെ സംഘടനയുടെ കൊടിക്കീഴിൽ പള്ളിയിലേക്ക് റാലിയായെത്തി. തുടർന്ന് സഹവികാരി ഫാ. മാത്യു വെണ്ണായിപ്പള്ളിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. 5.00 ന് മധ്യപ്രദേശിലെ സത്ന രൂപത മുൻ അധ്യക്ഷൻ മാർ മാത്യു വാണിയക്കിഴക്കേൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
എട്ടുനോമ്പാചരണത്തിന്റെ അഞ്ചാംദിനമായ നാളെ കുടുംബകൂട്ടായ്മാദിനം ആയി ആചരിക്കും. ഘോരഖ്പൂർ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം വൈകുന്നേരം 5.00 ന് വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.