കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധിയുടെ പര്യായമായി 162 കുട്ടികൾ മേയ് 1, ചൊവ്വാഴ്ച പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, തീർത്ഥാടന ദേവാലയ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തില്‍ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളി, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സെപ്ഷ്യൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത് എന്നിവർക്ക് പുറമേ ഇടവകയിലെ മറ്റു 16 വൈദികരുടെയും സഹകാർമ്മികത്വത്തിലുമായിരുന്നു ചടങ്ങുകൾ.
പാരിഷ് ഹാളിൽനിന്നു മാതാപിതാക്കൾക്കും രക്ഷാകർത്താക്കൾക്കും നൂറുകണക്കിനു വിശ്വാസികൾക്കുമൊപ്പം പള്ളിയിലേക്ക് പ്രദിക്ഷണമായി എത്തിയ ശേഷമായിരുന്നു ആദ്യ കുർബാനയുടെ ചടങ്ങുകൾ ദേവാലയത്തിൽ ആരംഭിച്ചത്.