കുറവിലങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യം ഏർപ്പെടുത്തും
പ്രളയദുരിത മേഖലകളിൽ കൈതാങ്ങുവാൻ നാടാകെ ഒന്നിച്ചുനീങ്ങുവാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ, സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ആവശ്യമെങ്കിൽ കുറവിലങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യം ഏർപ്പെടുത്തും. ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും ചേർന്ന് 22 നു ബുധനാഴ്ച പഞ്ചായത്തിലെ എല്ലാ വീടുകളിൽനിന്നും ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്തും. രണ്ടുദിവസത്തെ വരുമാനം സംഭാവനയായി നൽകണമെന്നാണ്…