Latest News

കാരുണ്യവർഷത്തിനു സമാപനം

ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാർത്ഥനാ നിർഭരമായ സാന്നിധ്യത്തിൽ കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ കാരുണ്യവർഷത്തിനു സമാപനം. കാരുണ്യവർഷത്തിനു മാത്രമെ സമാപനമുള്ളൂവെന്നും കാരുണ്യം തുടരുമെന്നുമുള്ള ഉറപ്പോടെയാണ് ഇന്നലത്തെ സമാപനം.ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണമാണു സമാപനദിനത്തെ ധന്യമാക്കിയത്. കാരുണ്യ വർഷ സമാപനത്തോടനുബന്ധിച്ചുനടന്ന ദിവ്യകാരുണ്യ പ്രദക്ഷിനത്തിന്റെ സമാപന ആശീർവാദവും കരുണയുടെ കവാടമടക്കൽ…

Read More

രുണയുടെ ജൂബിലി വർഷത്തിൽ 18 ഭൂരഹിതകുടുംബങ്ങൾക്ക് കിടപ്പാടം സമ്മാനിച്ച് കുറവിലങ്ങാട് ഇടവക

കരുണയുടെ ജൂബിലി വർഷത്തിൽ 18 ഭൂരഹിതകുടുംബങ്ങൾക്ക് കിടപ്പാടം സമ്മാനിച്ച് കുറവിലങ്ങാട് ഇടവക ധന്യതയിൽ.. കാരുണ്യജൂബിലിയോട് അനുബന്ധിച്ച് ഇടവകയിൽ ഒരുദിനം ഒരുവീടിന് എന്ന ക്രമത്തിൽ അരലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയിൽ ഭൂരഹിതർക്ക് താങ്ങാകാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ഭൂരഹിത പുനരധിവാസത്തിന് വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ…

Read More

ദേശീയ കാരുണ്യ ജൂബിലി ക്വിസിൽ ഒന്നാംസ്‌ഥാനം മുട്ടം സിബിഗിരി ഇടവകയിലെ ശാലിനി ഡെന്നീസിനും സഹോദരി ഷെനറ്റ് ഡെന്നീസിനും ലഭിച്ചു

കരുണയുടെ ജൂബിലി സമാപനത്തോടനുബന്ധിച്ച് കുറവിലങ്ങാട് റീജിയൻതലത്തിൽ നടത്തിയ ദേശീയ കാരുണ്യ ജൂബിലി ക്വിസിൽ ഒന്നാംസ്‌ഥാനം മുട്ടം സിബിഗിരി ഇടവകയിലെ ശാലിനി ഡെന്നീസിനും സഹോദരി ഷെനറ്റ് ഡെന്നീസിനും ലഭിച്ചു. 350 ടീമുകളെ പിന്തള്ളിയാണ് ഈ സഹോദരികൾ 10,000 രൂപയുടെ കാഷ്അവാർഡ് നേടിയത്. രണ്ടാംസ്‌ഥാനം തോട്ടക്കാട് സ്വദേശികളായ വത്സമ്മ സ്കറിയയും…

Read More

ലഹരിക്കെതിരേ യുവജനങ്ങൾ ഇരുചക്രവാഹന റാലി നടത്തി

ലഹരിക്കെതിരേ യുവജനങ്ങൾ ഇരുചക്രവാഹന റാലി നടത്തി. കെസിവൈഎം കുറവിലങ്ങാട് മേഖലയുടെയും മരങ്ങാട്ടുപിള്ളി യൂണിറ്റിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി. മരങ്ങാട്ടുപിള്ളിയിൽ നിന്ന് കുറവിലങ്ങാട്ടേക്കാണ് റാലി നടത്തിയത് . ഫ്ളാഷ് മോബും നടത്തപ്പെട്ടു. മുൻ സംസ്‌ഥാന പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് എഎസ്ഐ എസ്.കെ. സജിമോൻ സന്ദേശം…

Read More

കുറവിലങ്ങാട് റീജൻതല സെമിനാറുകൾക്കു തുടക്കമായി

കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജൻതല സെമിനാറുകൾക്കു തുടക്കമായി. സെമിനാറുകൾക്കു തുടക്കംകുറിച്ച് അമ്പതു വയസിനു മുകളിലുള്ള ദമ്പതികൾ പങ്കെടുത്ത സെമിനാർ നടന്നു. ഇന്നലെ നടന്ന സെമിനാറിനു മുൻ ഡിജിപി അലക്സാണ്ടർ പി. ജേക്കബ് നേതൃത്വം നൽകി. വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച…

Read More

കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി

കുടുംബകൂട്ടായ്മയും സഹൃദയരും പഞ്ചായത്തും സംഘടനകളുമൊക്കെ കൈകോര്‍ത്തപ്പോള്‍ കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഇടവക ഇരുപത്തിനാലാം വാര്‍ഡ് ഒന്നാം യൂണിറ്റായ വിശുദ്ധ ബ്രൂണോ യൂണിറ്റിലാണ് കൂട്ടായ്മയുടെ കരുത്തില്‍ ഒരു കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വര്‍ഷങ്ങളായി ഒരു കാല്‍മുറിച്ചതോടെ പണിയെടുത്ത് ജീവിതമാര്‍ഗം കാണാന്‍…

Read More

കുറവിലങ്ങാട് റീജിയണിൽ സെമിനാറുകൾ നടക്കും

കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ച് കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനെല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജിയണിൽ സെമിനാറുകൾ നടക്കും. മർത്ത്മറിയം ഫൊറോന പള്ളി പാരീഷ്ഹാളിൽ 6, 13, 20 എന്നീ തീയതികളിലാണ് സെമിനാർ. സെമിനാർ ദിവസങ്ങളിൽ, ദിവസവും 2.30ന് സെമിനാർ, 4.30ന് വിശുദ്ധ കുർബാന എന്ന ക്രമത്തിലാണ് പരിപാടി. നവംബർ…

Read More

അഖണ്ഡപ്രാർഥന ഇന്ന് 320 ദിനം പിന്നിടുകയാണ്

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി കരുണയുടെ ജൂബിലി വർഷത്തിൽ പുത്തൻ ചരിത്രത്തിനു വേദിയാകുന്നു. 342 ദിനരാത്രങ്ങൾ ഇടവേളയില്ലാതെ പ്രാർത്ഥന നടത്തിയാണ് ഈ ദേവാലയം ലോകത്തുതന്നെ ശ്രദ്ധനേടുന്നത്. അഖണ്ഡപ്രാർഥന ഇന്ന് 320 ദിനം പിന്നിടുകയാണ്. ഇതോടെ 7680 മണിക്കൂർ തുടർച്ചയായി പ്രാർത്ഥന നടത്താനായെന്ന…

Read More

കുറവിലങ്ങാട്ട് ഭൂഗർഭ പര്യവേക്ഷണം നടത്തണമെന്ന് പ്രമുഖ ചരിത്രകാരനായ കൂനമ്മാക്കൽ തോമ്മാക്കത്തനാർ

ചരിത്രപഠനവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട്ട് ഭൂഗർഭ പര്യവേക്ഷണം നടത്തണമെന്ന് പ്രമുഖ ചരിത്രകാരനായ കൂനമ്മാക്കൽ തോമ്മാക്കത്തനാർ പറഞ്ഞു. കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം. മാതാവിന്റെ പ്രത്യക്ഷീകരണത്തിലൂടെ കുറവിലങ്ങാടിന് ചരിത്രത്തിൽ അതുല്യസ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര ഫൊറോന…

Read More