കുറവിലങ്ങാട് റീജൻതല സെമിനാറുകൾക്കു തുടക്കമായി

Spread the love

കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജൻതല സെമിനാറുകൾക്കു തുടക്കമായി. സെമിനാറുകൾക്കു തുടക്കംകുറിച്ച് അമ്പതു വയസിനു മുകളിലുള്ള ദമ്പതികൾ പങ്കെടുത്ത സെമിനാർ നടന്നു.

ഇന്നലെ നടന്ന സെമിനാറിനു മുൻ ഡിജിപി അലക്സാണ്ടർ പി. ജേക്കബ് നേതൃത്വം നൽകി. വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച തലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മർത്ത്മറിയം ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് തടത്തിൽ, കാരുണ്യവർഷസമാപന കുറവിലങ്ങാട് റീജൻ ജനറൽ കൺവീനർ ഫാ. ജോസ് മഠത്തിക്കുന്നേൽ, മർത്ത്മറിയം ഫൊറോന പള്ളി സഹവികാരിമാരായ ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവർ പ്രസംഗിച്ചു.

കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു യുവജനങ്ങൾക്കും അമ്പതു വയസിൽ താഴെയുള്ള ദമ്പതികൾക്കുമായുള്ള സെമിനാർ 20 നു നടക്കും.

യുവജനങ്ങളുടെ സെമിനാർ രണ്ടുമണി മുതൽ ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എറണാകുളം – അങ്കമാലി അതിരൂപതാ മത ബോധന റിസോഴ്സ്സ് പേഴ്‌സണും ഫിലിം ഡയറക്ടർ / നടനുമായ സിജോയി വർഗീസ് നേതൃത്വം നൽകും.

അമ്പതു വയസിൽ താഴെയുള്ള ദമ്പതികളുടെ സെമിനാർ 2.30 നു പാരീഷ് ഹാളിലാണ് നടക്കുക. . കെ സി ബി സി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോസഫ് പാംപ്ലാനി നേതൃത്വം നൽകും.