ലഹരിക്കെതിരേ യുവജനങ്ങൾ ഇരുചക്രവാഹന റാലി നടത്തി

Spread the love

ലഹരിക്കെതിരേ യുവജനങ്ങൾ ഇരുചക്രവാഹന റാലി നടത്തി. കെസിവൈഎം കുറവിലങ്ങാട് മേഖലയുടെയും മരങ്ങാട്ടുപിള്ളി യൂണിറ്റിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി. മരങ്ങാട്ടുപിള്ളിയിൽ നിന്ന് കുറവിലങ്ങാട്ടേക്കാണ് റാലി നടത്തിയത് . ഫ്ളാഷ് മോബും നടത്തപ്പെട്ടു. മുൻ സംസ്‌ഥാന പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് എഎസ്ഐ എസ്.കെ. സജിമോൻ സന്ദേശം നൽകി. മേഖലാ ഡയറക്ടർ ഫാ. മാത്യു വെങ്ങാലൂർ, യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് പട്ടേരി, രൂപത പ്രസിഡന്റ് ജിനു മുട്ടപ്പിള്ളി, മേഖലാ പ്രസിഡന്റ് നിതിൻ പുള്ളുവേലിൽ, സെക്രട്ടറി ജിൻസ് കൊല്ലിത്താനം, എബി പൊതീട്ടേൽ, ബെൻസൺ, ജിസ്മോൻ, ഷിജോ ചെന്നേലി എന്നിവർ പ്രസംഗിച്ചു.