കരുണയുടെ ജൂബിലി സമാപനത്തോടനുബന്ധിച്ച് കുറവിലങ്ങാട് റീജിയൻതലത്തിൽ നടത്തിയ ദേശീയ കാരുണ്യ ജൂബിലി ക്വിസിൽ ഒന്നാംസ്ഥാനം മുട്ടം സിബിഗിരി ഇടവകയിലെ ശാലിനി ഡെന്നീസിനും സഹോദരി ഷെനറ്റ് ഡെന്നീസിനും ലഭിച്ചു. 350 ടീമുകളെ പിന്തള്ളിയാണ് ഈ സഹോദരികൾ 10,000 രൂപയുടെ കാഷ്അവാർഡ് നേടിയത്.
രണ്ടാംസ്ഥാനം തോട്ടക്കാട് സ്വദേശികളായ വത്സമ്മ സ്കറിയയും രജ്ജിത് സ്കറിയയും നേടി.
മൂന്നാം സ്ഥാനം മുത്തോലപുരം ഇടവകാംഗങ്ങളായ മേരി പോൾ, ഗ്രേസി പോൾ എന്നിവർക്കാണ്.
നാലാം സ്ഥാനത്ത് മുട്ടുചിറ ഇടവകാംഗങ്ങളായ അശ്വിൻ ജോഷിയും ബിൽജോ ബാബുവും നേടി.
അഞ്ചാം സ്ഥാനത്ത് ഡിഎസ്ടി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റർ സെലിൻ ജോർജും സിസ്റ്റർ ജോസ്ലിനുമെത്തി.
മത്സരവിജയികൾക്ക് കാരുണ്യജൂബിലി സമാപനസമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. മർത്ത്മറിയം സൺഡേസ്കൂളാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.
മത്സരം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. സൺഡേസ്കൂൾ ഡയറക്ടറും സഹവികാരിയുമായ ഫാ. ജോർജ് എട്ടുപറയിൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി തുടങ്ങിയവർ പ്രസംഗിച്ചു.