പകലോമറ്റം തറവാട് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാൾ

Spread the love

പകലോമറ്റം തറവാട് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 4.45 ന് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. 5.00 ന് ആഘോഷമായ തിരുനാൾ കുർബാന. ഇലഞ്ഞി ഫൊറോന സഹവികാരി ഫാ. ജോസഫ് കീരാംതടത്തിൽ കാർമികത്വം വഹിക്കും. 6.30ന് കുര്യം കപ്പേളയിലേക്ക് പ്രദക്ഷിണം. 8.00 ന് പുഴുക്കുനേർച്ച.
നാളെ രാവിലെ 6.30ന് രത്നഗിരി ഇടവക സഹവികാരി ഫാ. ജോസഫ് ഇല്ലത്തുംപറമ്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 8.00 ന് തിരുനാൾ പ്രദക്ഷിണം.