ആലോചനായോഗം ജനുവരി അഞ്ചിന്

Spread the love

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ ഫെബ്രുവരി 6 , 7 , 8 തീയതികളിൽ നടക്കുന്ന മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പിൽ നടപ്പിലാക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ആലോചനായോഗം ജനുവരി അഞ്ചിന് വൈകുന്നേരം 3.30ന് പള്ളിമേടയിൽ നടക്കും. ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാ, താലൂക്ക്തല ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ പാലാ ആർഡിഒയാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

ദേശവിദേശങ്ങളിൽ നിന്ന് തീർത്ഥാടകർ എത്തുന്ന തിരുനാളെന്ന നിലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടപ്പിലാക്കുന്നത്. ഉദ്യോഗസ്ഥതലത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകീകരണവും ജനപ്രതിനിധികളുടെ നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ച് അവലോകനയോഗവും തുടർന്ന് നടത്തും